Asianet News MalayalamAsianet News Malayalam

ദില്ലി സർവകലാശാലയിലെ അധ്യാപകരുടെ സമരം : താൽക്കാലിക അധ്യാപകർക്ക് ജോലി നഷ്ടപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്

ഇന്ന് അധ്യാപക സംഘടനയും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്

ministry of human resource development assures that no temporary job loss for delhi university teachers
Author
Delhi, First Published Dec 5, 2019, 8:15 PM IST

ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ഉറപ്പ്. 
സര്‍വ്വകലാശാലയിലെ അധ്യാപകരുടെ സമരത്തെത്തുടര്‍ന്നാണ് നടപടി. 

ഇന്ന് അധ്യാപക സംഘടനയും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ജോലിയിൽ നിന്ന്  നീക്കുന്ന കാര്യം സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിൽ മാറ്റം വരുത്തുമെന്ന്  കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. താൽക്കാലിക അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന തരത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കില്ല. 

Follow Us:
Download App:
  • android
  • ios