ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ പെൺകുട്ടിയെയാണ് ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അസമിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. 

നാഗോൺ: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന ആരോപണത്തിന് പിന്നാലെ അസമിൽ വലിയ രീതിയിലെ പ്രതിഷേധം. അസമിലെ നഗോൺ ജില്ലയിലാണ് സംഭവം. നാഗോണിലെ ദിംഗിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പരാതി. ആരോപണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ വിശദമാക്കിയിട്ടുണ്ട്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ പെൺകുട്ടിയെയാണ് ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അസമിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. 

നഗോണിലാണ് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14 കാരിയെ അബോധാവസ്ഥയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി എന്നാണ് പരാതി. പെൺകുട്ടിയെ ഉടനെ തന്നെ ധിംങ്ങ് മെഡിക്കൽ കോളേജിൽ എത്തിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാളായ തഫസുൽ ഇസ്ലാമിനെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

Scroll to load tweet…

മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.കൊൽക്കത്തയിലേതു പോലെ ശക്തമായ പ്രതിഷേധമാണ് അസമിൽ നടക്കുന്നത്. വിദ്യാർത്ഥി സംഘടനകൾ ഇന്ന് നഗോൺ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും പ്രതിഷേധറാലികൾ നടന്നു. മനുഷ്യ രാശിക്കെതിരെ നടന്ന കുറ്റകൃത്യം എന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംഭവത്തോട് പ്രതികരിച്ചത്. ഒപ്പം എത്രയും വേഗം പ്രതികളെ കണ്ടെത്തി നടപടി എടുക്കാൻ മുഖ്യമന്ത്രി അസം പോലീസിനോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം