ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ് സുരക്ഷാ സേനക്കു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സൈന്യം സഞ്ചരിക്കുന്ന പാതയില്‍ ബോംബ് വെച്ചാണ് ആക്രമണം നടത്തിയത്. 

റായ്പുര്‍: കാണാതായ സിആര്‍പിഎഫ് ജവാനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച് രണ്ട് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളില്‍ നിന്ന് ഫോണ്‍ സന്ദേശം കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ് സുരക്ഷാ സേനക്കു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സൈന്യം സഞ്ചരിക്കുന്ന പാതയില്‍ ബോംബ് വെച്ചാണ് ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. ഒരു സൈനികനെ കണ്ടുകിട്ടിയിട്ടില്ല. ഈ സൈനികനാണ് മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.