Asianet News MalayalamAsianet News Malayalam

കൊറിയറായി എത്തിയ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചു; ഏജന്‍സി ഉടമയ്ക്ക് പൊള്ളലും പരിക്കും 

ഡിറ്റിഡിസിയുടെ കെ ആര്‍ പുരത്തെ കൊറിയര്‍ ഓഫീസില്‍ വച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കൊറിയര്‍ ഓഫീസ് ഉടമയായ ശശിക്കാണ് പരിക്കേറ്റതെന്ന് പൊലീസ്

mixer grinder that had come as a parcel exploded at a courier office in Hassan
Author
First Published Dec 27, 2022, 4:23 PM IST

ഹാസന്‍: കൊറിയര്‍ പൊട്ടിത്തെറിച്ച് ഏജന്‍സ് ഉടമയ്ക്ക് പരിക്ക്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കൊറിയര്‍ ചെയ്യാനായി എത്തിച്ച മിക്സര്‍ ഗ്രൈന്‍ഡറാണ് തിങ്കളാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. കൊറിയര്‍ ഓഫീസ് ഉടമയ്ക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റിരിക്കുന്നത്. ഡിറ്റിഡിസിയുടെ കെ ആര്‍ പുരത്തെ കൊറിയര്‍ ഓഫീസില്‍ വച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കൊറിയര്‍ ഓഫീസ് ഉടമയായ ശശിക്കാണ് പരിക്കേറ്റതെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൊറിയര്‍ ഓഫീസിലെത്തിച്ച മിക്സി തനിയെ പൊട്ടിത്തെറിച്ചതാണോ അതോ മിക്സി പ്ലഗ് ഇന്‍ ചെയ്തതോടെ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഹാസന്‍ പൊലീസ് സൂപ്രണ്ട് ഹരിരാം ശങ്കര്‍ വിശദമാക്കി. പൊലീസ് വിശദമാക്കിയതനുസരിച്ച് കൈകളിലും ശരീരത്തിലെ പല ഭാഗങ്ങളിലും ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ശശിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

പൊട്ടിത്തെറിച്ച മിക്സര്‍ ഗ്രൈന്‍ഡറിലെ ബ്ലേഡ് കൊണ്ടിട്ടാണ് ശശിക്ക് പരിക്കേറ്റത്. മറ്റ് ആയുധ സമാനമായ സംഗതികളൊന്നും തന്നെ സ്ഥല പരിശോധനയില്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. കടയിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു. മൈസുരുവില്‍ നിന്നുള്ള ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. പൊട്ടിത്തെറിക്ക് കാരണമായ പാര്‍സര്‍ എവിടെ നിന്ന് എത്തിയതാണെന്നും പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.

സ്ഫോടവസ്തുക്കള്‍ സംബന്ധിയായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. മംഗലുരുവില്‍ ഓട്ടോറിക്ഷയില്‍ കുക്കര് പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് അപകടം എന്നതിനാല്‍ ആളുകളില്‍ തീവ്രവാദി ആക്രമണമാണോയെന്ന ആശങ്കയുണ്ടാവാന്‍ കാരണമായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios