പട്ന: എലിയുമായി നിയമസഭയിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. ബിഹാര്‍ നിയമസഭയിലാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)എംഎല്‍എമാര്‍ എലിയുമായി എത്തിയത്. 

മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്റി ദേവിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കൂട്ടിലടച്ച എലിയുമായി നിയമസഭയിലെത്തിയത്. എലിക്കുള്ള ശിക്ഷയാണിതെന്ന് റാബ്റി ദേവി പറഞ്ഞു. 'പ്രധാനപ്പെട്ട ഫയലുകളോ മരുന്നുകളോ മറ്റോ നഷ്ടപ്പെട്ടാല്‍ ഈ സര്‍ക്കാര്‍ എലികളെയാണ് കുറ്റപ്പെടുത്തുന്നത്. അതുകൊണ്ട് എലിക്കുള്ള ശിക്ഷയായാണ് ഇതിനെ നിയമസഭയില്‍ എത്തിച്ചത്'- റാബ്റി ദേവി പ്രതികരിച്ചു.