മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങൾ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് മഹാരാഷ്ട്ര നവ നിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ. സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ലെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മുംബൈയിൽ നടത്തിയ ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. നേരത്തെയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

ഉടൻ രാജ്യം വിടുക, അല്ലെങ്കിൽ ഞങ്ങളുടെ രീതിയില്‍ നിങ്ങളെ പുറത്താക്കും