മർദിച്ചവർ തൃണമൂൽ കോൺ​ഗ്രസ് നേതാക്കളുടെ അടുത്ത അനുയായികളാണെന്ന് ആരോപണമുണ്ട്.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ വനിതയെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോർത്ത് 24 പർ​ഗാനസ് ജില്ലയിലെ കമർഹാടിയിൽ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബം​ഗാൾ പൊലീസ് അറിയിച്ചു. മർദിച്ചവർ തൃണമൂൽ കോൺ​ഗ്രസ് നേതാക്കളുടെ അടുത്ത അനുയായികളാണെന്ന് ആരോപണമുണ്ട്. നേരത്തെ നാദിയ ജില്ലയിലെ ചപ്രയില് യുവതിയെയും യുവാവിനെയും നടുറോഡിൽ ​ഗുണ്ടകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴും വ്യാപക വിമർശനം ഉയർന്നിരുന്നു. 

Scroll to load tweet…