പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവാണിത്
ദില്ലി: പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവ് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികർക്കുള്ള ആദരമായി. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്ന് രക്തസാക്ഷികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുക ഉയർത്തുന്ന ഉത്തരവാണ് അദ്ദേഹം ആദ്യം ഒപ്പുവച്ചത്.
പെൺകുട്ടികൾക്ക് 2250 രൂപയും ആൺകുട്ടികൾക്ക് 2000 രൂപയുമായിരുന്നു നൽകി വന്നിരുന്നത്. ഇനി മുതൽ പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമാണ് സ്കോളർഷിപ്പായി ലഭിക്കുക.
തീവ്രവാദികളുടെയോ, നക്സലുകളുടെയോ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ ആശ്രിതർക്കുള്ള തുകയിലും 500 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.
