Asianet News MalayalamAsianet News Malayalam

ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സു​ഗയ്ക്ക് അഭിനന്ദനവുമായി മോദിയുടെ ട്വീറ്റ്

അനാരോ​ഗ്യം മൂലം രാജിവച്ച ഷിൻസോ അബേയുടെ സ്ഥാനത്തേക്കാണ് യോഷിഹിദെ സു​ഗെ സ്ഥാനമേറ്റിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭരണകക്ഷിയുടെ നേതാവായി സു​ഗെയെ തെരഞ്ഞെടുത്തത്. 

modi congratulate Japan Prime Minister Yoshihide Suga
Author
Delhi, First Published Sep 16, 2020, 3:31 PM IST

ദില്ലി: ജപ്പാനിലെ പുതിയ പ്രധാനമന്ത്രി യോഷിഹിദെ സു​ഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. ജപ്പാൻ പ്രധാനമന്ത്രിയായി നിയമിതനായ യോഷിഹിദെ സു​ഗയ്ക്ക് ഹൃദ്യമായ  അഭിനന്ദനങ്ങൾ നേരുന്നു. നമ്മുടെ പങ്കാളിത്തം ഉയരങ്ങളിലെത്തണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. മോദി ട്വീറ്റിൽ കുറിച്ചു. അനാരോ​ഗ്യം മൂലം രാജിവച്ച ഷിൻസോ അബേയുടെ സ്ഥാനത്തേക്കാണ് യോഷിഹിദെ സു​ഗെ സ്ഥാനമേറ്റിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭരണകക്ഷിയുടെ നേതാവായി സു​ഗെയെ തെരഞ്ഞെടുത്തത്. 

ചീഫ് കാബിനറ്റ് സെക്രട്ടറിയും ദീർഘനാളായി അബേയുടെ വലംകൈയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് യോഷിഹിദെ സു​ഗെ. സാധാരണക്കാരുടെയും കർഷകരുടെയും താത്പര്യങ്ങൾ നിറവേറ്റാമെന്ന് സു​ഗെ വാ​ഗ്ദാനം ചെയ്തു. ബുധനാഴ്ചയാണ് അ​ദ്ദഹം സ്വന്തം മന്ത്രിസഭ ആരംഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios