ദില്ലി: ആര്‍എസ്എസ് ആശയങ്ങളെപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായി ആര്‍എസ്എസ് പ്രസ്താവനയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസത്തെ ട്വീറ്റിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

എല്ലാ പ്രശ്നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന്‍ ഭഗവതിന്‍റെ സംവരണ നിലപാടില്‍ ആര്‍എസ്എസ് വിശദീകരണം. എന്നാല്‍, സൗഹാര്‍ദപരമായ ചര്‍ച്ചയിലൂട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആര്‍എസ്എസ് നിലപാടിനെ മോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാറും മാനിക്കുന്നില്ല. ജമ്മു കശ്മീരില്‍ 'പ്രശ്ന'മുണ്ടെന്നത് പോലും അവര്‍ വിശ്വസിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.