Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി: 'എന്‍ഡിഎയില്‍ നിന്ന് തന്നെ എതിര്‍പ്പുയരുകയാണ്, സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം': മായാവതി

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കണമെന്ന് മായാവതി. 

modi government should withdraw stubborn stand over caa said Mayawati
Author
New Delhi, First Published Dec 21, 2019, 4:53 PM IST

ലഖ്നൗ: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നും  ബിഎസ്പി അധ്യക്ഷ മായാവതി.  ഇപ്പോള്‍ എന്‍ഡിഎയില്‍ നിന്ന് തന്നെ എതിര്‍പ്പിന്‍റെ ശബ്ദങ്ങള്‍ ഉയരുന്നുണ്ടെന്നും മായാവതി ട്വീറ്റ് ചെയ്തു. 

പൗരത്വ ഭേദഗതി നിയമത്തിനെയും എന്‍ആര്‍സിക്കെതിരെയും എന്‍ഡിഎയില്‍ നിന്ന് എതിര്‍പ്പിന്‍റെ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ സമാധാനപരമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും മായാവതി ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ മാത്രമല്ല രാജ്യത്തിന്റെ പുരോ​ഗതിയും ഐക്യവും ആ​ഗ്രഹിക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സർക്കാർ നടത്തുന്നതെന്നും പവാർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios