ദില്ലി: രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്.

മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവവിഭവശേഷി മന്ത്രിയാകും.

കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.

25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. 
ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക. 

മോദി 2.0 ടീം ഇങ്ങനെ ..

 • നരേന്ദ്രമോദി (പ്രധാനമന്ത്രി) 
 • രാജ്‍നാഥ് സിംഗ്  -  പ്രതിരോധമന്ത്രി
 • അമിത് ഷാ - ആഭ്യന്തര മന്ത്രി
 • നിതിൻ ഗഡ്കരി - ഗതാഗതം
 • പി വി സദാനന്ദഗൗഡ - രാസവളം
 • നിർമ്മല സീതാരാമൻ - ധനകാര്യം
 • രാം വിലാസ് പസ്വാൻ - ഭക്ഷ്യ പൊതു വിതരണ വകുപ്പുകൾ
 • നരേന്ദ്ര സിംഗ് തോമർ - കൃഷി, ക‍ർഷകക്ഷേമം, പഞ്ചായത്ത് രാജ്, ഗ്രാമവികസനം
 • രവിശങ്കർ പ്രസാദ് - നിയമം, വിവരസാങ്കേതികം, 
 • ഹര്‍സിമ്രത് കൗര്‍ ബാദല്‍ - 
 • തവർ ചന്ദ് ഗെലോട്ട് - സാമൂഹ്യനീതി
 • എസ് ജയശങ്കർ - വിദേശകാര്യം
 • രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം) - മനുഷ്യ വിഭവശേഷി
 • അർജുൻ മുണ്ട - ആദിവാസി ക്ഷേമം
 • സ്മൃതി ഇറാനി - വനിത ശിശുക്ഷേമ വകുപ്പ്
 • ഹര്‍ഷവര്‍ദ്ധൻ - ശാസ്ത്ര സാങ്കേതികം, ആരോഗ്യം, കുടുംബക്ഷേമം
 • പ്രകാശ് ജാവദേക്കര്‍ 
 • പീയുഷ് ഗോയല്‍ - റെയിൽവേ
 • ധര്‍മേന്ദ്ര പ്രധാന്‍
 • പ്രഹ്ളാദ് ജോഷി
 • മഹേന്ദ്ര നാഥ് പാണ്ഡെ
 • എ ജി സാവന്ത്
 • ഗിരിരാജ് സിംഗ്
 • ഗജേന്ദ്ര സിംഗ് ഷെഖാവത്
 • സന്തോഷ് കുമാർ ഗാംഗ്‍വർ
 • റാവു ഇന്ദർജീത് സിംഗ്
 • ശ്രീപദ് നായിക്
 • ജിതേന്ദ്ര സിംഗ്
 • മുക്താർ അബ്ബാസ് നഖ്‍വി - ന്യൂനപക്ഷക്ഷേമം
 • പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
 • മഹേന്ദ്രനാഥ് പാണ്ഡെ
 • എ ജി സാവന്ത്
 • കിരൺ റിജ്ജു
 • പ്രഹ്ളാദ് സിംഗ് പട്ടേൽ
 • രാജ് കുമാർ സിംഗ്
 • ഹർദീപ് സിംഗ് പുരി
 • മൻസുഖ് എൽ മാണ്ഡവ്യ
 • ഫഗ്ഗൻസിംഗ് കുലസ്‍തെ
 • അശ്വിനി കുമാർ ചൗബെ
 • അർജുൻ റാം മേഘ്‍വാൾ
 • വി കെ സിംഗ്
 • കൃഷൻ പാൽ ഗുർജർ
 • ദാൻവെ റാവു സാഹെബ് ദാദാറാവു
 • ജി കിഷൻ റെഡ്ഡി
 • പുരുഷോത്തം രുപാല
 • രാംദാസ് അഠാവ്‍ലെ
 • നിരഞ്ജൻ ജ്യോതി
 • ബബുൽ സുപ്രിയോ
 • സഞ്ജീവ് കുമാർ ബല്യാൻ
 • ധോത്രെ സഞ്ജയ് ശാംറാവു
 • അനുരാഗ് സിംഗ് ഠാക്കൂർ
 • അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
 • നിത്യാനന്ദ് റായി
 • രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
 • വി മുരളീധരൻ
 • രേണുക സിംഗ്
 • സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
 • രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
 • പ്രതാപ് ചന്ദ്ര സാരംഗി 
 • കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
 • ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
   

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മുമ്പാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സ്ഥിരീകരണം പുറത്തു വന്നത്. ഇതിന് മുമ്പ് അത്തരം വാർത്തകൾ ബിജെപി കേന്ദ്രങ്ങളാരും സ്ഥിരീകരിച്ചിരുന്നില്ല. സുഷമാ സ്വരാജ്, രാജ്യവർധൻ റാത്തോഡ്, സുരേഷ് പ്രഭു, മനേക ഗാന്ധി, ജെ പി നദ്ദ, ജയന്ത് സിൻഹ എന്നീ വലിയ പേരുകൾ ഒഴിവാക്കപ്പെട്ടപ്പോൾ, മുൻ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കർ കേന്ദ്രമന്ത്രിസഭയിലെത്തിയത് 'സർപ്രൈസ് എൻട്രി' തന്നെയായിരുന്നു. 

അതേസമയം, ഒന്നിൽക്കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറിയിരുന്നു. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തീരുമാനിച്ചത്. ബിജെപി സഖ്യകക്ഷിയായ അപ്‍നാ ദളിനും അണ്ണാ ഡിഎംകെയ്ക്കും മന്ത്രിപദം കിട്ടുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല. 

നേരത്തേ അജിത് ദോവൽ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ദോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്.