പാകിസ്ഥാന്‍റെ  ഒളിഞ്ഞും തെളിഞ്ഞുമുള്ള കളി ഇനി നടക്കില്ല.ഇത് കേവലം പറച്ചലില്ല, ഇത് പുതിയ ഭാരതത്തിന്റ സ്വരൂപം

ബിക്കാനീര്‍: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരിച്ചടിയെക്കുറിച്ചും വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. രാജ്യത്തെ സേന ജനങ്ങളുടെ ആശിർവാദത്തോടെ തിരിച്ചടിച്ചു. ഈ സർക്കാർ മൂന്ന് സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യം നല്കി. മൂന്ന് സേനകളും ചേർന്ന് ചക്രവ്യൂഹം തീർത്തു. ഏപ്രില്‍ 22 ന് ഭീകരർ നടത്തിയ ആക്രമണത്തിന് 22 മിനിറ്റില്‍ മറുപടി നല്‍കി. 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു

സിന്ദൂരം മായ്ച്ചാല് തിരിച്ചടി എങ്ങനെയാകുമെന്ന് പാകിസ്ഥാന് കാണിച്ചുകൊടുത്തു. ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള ആദ്യ ജനസഭ രാജസ്ഥാനിലെ അതിർത്തി ജില്ലയിലാണ്. ഓപ്പറേഷന് സിന്ദൂർ ഇത് നീതിയുടെ പുതിയ സ്വരൂപമാണ്. ഇത് കേവലം പറച്ചിൽ അല്ല, ഇത് പുതിയ ഭാരതത്തിന്‍റെ സ്വരൂപമാണ്. ഇത് പുതിയ ഭാരതമാണ്. ആറ്റം ബോംബ് കാണിച്ച് ഭാരതത്തെ പേടിപ്പിക്കാന്‍ പാകിസ്ഥാന്‍ നോക്കണ്ട. പാക്കിസ്ഥാന്‍റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളി ഇനി നടക്കില്ല. പാക്കിസ്ഥാനെ തുറന്നു കാട്ടാന്‍ പ്രതിനിധി സംഘം ലോകം മുഴുവന്‍ പോകുന്നു.പാകിസ്ഥാന്‍റെ യഥാർത്ഥ മുഖം ലോകം മുഴുവന്‍ തുറന്നുകാട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു

നിരപരാധികളെ കൊന്നവർക്ക് അവർ പ്രതീക്ഷിക്കാത്ത മറുപടി നൽകിയെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി