ട്വിറ്ററിലൂടെയാണ് സോഷ്യല്‍ മീഡിയ അന്വേഷിച്ച ആ ചോദ്യത്തിന് മോദി ഉത്തരം നല്‍കിയത്.
ചെന്നൈ: മഹാബലിപുരത്തെ പ്രഭാത നടത്തത്തിനിടെ തീരം വൃത്തിയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ ബീച്ച് ബീച്ചില്‍ നടക്കുന്നതിനിടെ മോദി കയ്യില്‍ സൂക്ഷിച്ചതെന്താണെന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. ഇതിന് ഉത്തരവുമായി മോദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് മോദി മറുപടി നല്‍കിയത്. അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ് കയ്യില്‍ കരുതിയതെന്നും താനിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. ഇതിന്‍റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്നലെ മുതല്‍ നിരവധി ആളുകളാണ് മഹാബലിപുരം കടല്‍ത്തീരത്ത് കൂടി നടക്കുമ്പോള്‍ ഞാന്‍ കയ്യില്‍ കരുതിയ ഉപകരണത്തെ കുറിച്ച് ചോദിക്കുന്നത്. അത് അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ്. ഞാന്‍ സ്ഥിരമായി ഉപോഗിക്കുന്ന ഇത് വളരെ ഉപയോഗകരമായി അനുഭവപ്പെട്ടിട്ടുണ്ട്- മോദി കുറിച്ചു.
പരമ്പരാഗത ചൈനീസ് ഉപകരണമാണ് അക്യു പ്രഷര്‍ റോളര്‍. നാഡികളെ ഉത്തേജിപ്പിക്കുന്ന ഇത് രക്ത സഞ്ചാരം വര്‍ധിപ്പിക്കാനും കൂടുതല്‍ ഊര്‍ജസ്വലനാക്കാനും സഹായിക്കും.
