Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി മോദിയുടെ പേര് നിര്‍ദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും അമിത് ഷായെ പിന്താങ്ങി. 

modi selected as nda parliamentary party leader
Author
Delhi, First Published May 25, 2019, 6:03 PM IST

ദില്ലി: നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പ്രകാശ് സിംഗ് ബാദല്‍ മോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നിര്‍ദ്ദേശിച്ചു. ഉദ്ദവ് സിംഗ് താക്കറെയും നിതീഷ് കുമാറും നിര്‍ദ്ദേശത്തെ പിന്തുണച്ചു. 

ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി മോദിയുടെ പേര് നിര്‍ദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും അമിത് ഷായെ പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ എന്‍ഡിഎയുടെയും ബിജെപിയുടെയും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെര‌ഞ്ഞെടുത്തത്. 

എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios