വിമാനാപകടത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദു:ഖമുളവാക്കുന്നു. അപകടത്തിൽ മരിച്ചരുടെ കുടുംബാം​ഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കി അധികൃതര്‍ അപകടസ്ഥലത്തുണ്ട്. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെളളിയാഴ്ച 7.41 നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അതിൽ ചിലരുടെ നില ​ഗുരുതരമാണ്.