സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. 

ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുവെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. തർക്കം അവസാനിക്കണമെന്നാണ് ആർഎസ്എസ് നിലപാടെന്ന് വിശദീകരിച്ച ആർഎസ്എസ് തലവൻ ബാക്കിയുള്ള കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. 

Scroll to load tweet…

വർഷങ്ങളായി തുടരുന്ന കേസാണ് ഒടുവിൽ തീർപ്പായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത് ഇതിനെ വിജയമായോ പരാജയമായോ കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു. സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. 


Read more at: തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി ...