നിലവിൽ, 1,000 രൂപയുടെ പ്രതിമാസ പാസുകൾ ഉപയോ​ഗിച്ച് ഡീലക്സ്, എക്സ്പ്രസ്, രാത്രി സർവീസുകൾ, സാധാരണ ബസുകൾ തുടങ്ങിയ നോൺ-എസി ബസുകളിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

ചെന്നൈ: പ്രതിമാസ പാസുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പുമായി ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി). പാസ് ഉടമകൾക്ക് എസി ബസുകൾ ഉൾപ്പെടെ എല്ലാ എംടിസി സർവീസുകളിലും യാത്ര ചെയ്യാൻ സാധിക്കും. മെയ് മാസം മുതൽ 225 എസി ഇലക്ട്രിക് ബസുകൾ ആരംഭിക്കാനുള്ള പദ്ധതിയും എംടിസി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, 1,000 രൂപയുടെ പ്രതിമാസ പാസുകൾ ഉപയോ​ഗിച്ച് ഡീലക്സ്, എക്സ്പ്രസ്, രാത്രി സർവീസുകൾ, സാധാരണ ബസുകൾ തുടങ്ങിയ നോൺ-എസി ബസുകളിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

ഐടി കോറിഡോർ, ഇസിആർ, താംബരം, കിലമ്പാക്കം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് പ്രധാനമായും പുതിയ തീരുമാനത്തിന് കാരണം. പുതിയ പാസ് കോർപ്പറേഷൻ നടത്തുന്ന എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കും. ഇത് സമീപ ജില്ലകളിലെ നഗര, പ്രാന്തപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണെന്ന് എംടിസി എംഡി ടി പ്രഭുശങ്കർ പറഞ്ഞു.

നിലവിൽ, എംടിസിക്ക് 3,056 ബസുകളുണ്ട്. അതിൽ തിരുപ്പോരൂർ, സിരുസേരി ടെക് പാർക്ക്, കെസിബിടി, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രധാനമായും സർവീസ് നടത്തുന്ന 50 എസി ബസുകൾ ഉൾപ്പെടുന്നു. ഈ എസി ബസുകൾ തിരുവൺമിയൂർ-സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ബ്രോഡ്‌വേ-താംബരം/വണ്ടല്ലൂർ, താംബരം-തിരുവൺമിയൂർ, ബ്രോഡ്‌വേ-ഗുഡുവഞ്ചേരി, പെരമ്പൂർ-തിരുവൺമിയൂർ, സിഎംബിടി-സിരുസേരി/തിരുപ്പോരൂർ തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുന്നു.

ഇസിആറിലൂടെയും ഐടി കോറിഡോറിലൂടെയും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമാണ് നിലവിൽ എസി ബസ് പ്രതിമാസ പാസുകൾക്ക് ആവശ്യകതയുള്ളതെന്ന് എംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പുതിയ എസി ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുമ്പോൾ ഈ ആവശ്യം ഗണ്യമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എം‌ടി‌സി ഫ്ലീറ്റിലേക്ക് ചേർക്കാൻ നിർദ്ദേശിച്ചിട്ടുള്ള 650 ഇലക്ട്രിക് ബസുകളിൽ 225 എസി ബസുകളായിരിക്കും. ഇത് 2,000 രൂപയുടെ പ്രതിമാസ പാസുകൾ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്നാണ് എംടിസിയുടെ വിലയിരുത്തൽ. 

പള്ളിയിൽ പർദ്ദയിട്ട് വന്നിട്ടും തെറ്റിയില്ല; പത്മനാഭന്റെ തന്ത്രത്തിൽ വീഴാതെ പൊലീസ്, മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം