ത‍ൃശൂർ വടക്കാഞ്ചേരി പള്ളിയിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ വലയിലായതെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു.

കോട്ടയം: തലയോലപ്പറമ്പ് സെന്റ് ജോ‍ർജ് പള്ളിയിൽ മോഷണം നടത്തി മുങ്ങിയ പ്രതി അറസ്റ്റിൽ. ഫെബ്രുവരി 10ന് രണ്ടു ലക്ഷം രൂപാ കവ‍ർന്ന പ്രതിയെ തലയോലപ്പറമ്പ് പൊലീസ് പിടികൂടുകയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് അറസ്റ്റിലായത്. ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ പർദയണിഞ്ഞ് ത‍ൃശൂർ വടക്കാഞ്ചേരി പള്ളിയിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ വലയിലായതെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ് ഐ ജയകുമാർ, സിപിഒമാരായ മനീഷ്, ബിനു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

പറ്റിക്കാൻ നോക്കിയത് എംഎൽഎമാരെ, മന്ത്രിയാക്കാൻ ചോദിച്ചത് 4 കോടി; ജയ് ഷാ ആയി ചമഞ്ഞ് വൻ തട്ടിപ്പിന് ശ്രമം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം