തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തിൽനിന്നുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 'റെയിൽ റുക്കോ' എന്ന പേരിൽ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രക്ഷോഭങ്ങളായിരുന്നു തിരുപ്പൂരില്‍ പ്രതിഷേധക്കാർ നടത്തിയത്.
ചെന്നൈ: തമിഴ്നാട്ടിൽ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരിൽ ട്രെയിൻ തടഞ്ഞെന്നാരോപിച്ചായിരുന്നു വെള്ളിയാഴ്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്താകമാനം പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് തമിഴ്നാട്ടിൽനിന്ന് പ്രതിഷേധകാരെ അറസ്റ്റ് ചെയ്തെന്ന വാർത്ത പുറത്തുവരുന്നത്.
തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തിൽനിന്നുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 'റെയിൽ റുക്കോ' എന്ന പേരിൽ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രക്ഷോഭങ്ങളായിരുന്നു തിരുപ്പൂരില്‍ പ്രതിഷേധക്കാർ നടത്തിയത്. സിഎഎക്കെതിരെയും എൻആർസിക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോയമ്പത്തൂരിൽ നൂറുകണക്കിന് ആളുകൾ ചേർന്ന് മനുഷ്യച്ചങ്ങല തീർത്തതായും റിപ്പോർട്ടുകളുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഡിസംബർ പതിനഞ്ചിന് സിഎഎയ്ക്കെതിരായി പുറപ്പെട്ട പ്രക്ഷോഭം രാജ്യത്ത് ഇപ്പോഴും അതിശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രൂക്ഷവിമർശനങ്ങളുന്നയിച്ചിരുന്നു.
എല്ലാ ദിവസവും പാകിസ്ഥാനെക്കുറിച്ച് പറയുന്ന നിങ്ങള്‍ പാകിസ്ഥാന്‍ അംബാസിഡറാണോ എന്ന് ബംഗാളിലെ സിലിഗുരിയില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പ്രധാനമന്ത്രി മോദിയോട് മമത ബാനർജി ആരാഞ്ഞു. പ്രതിപക്ഷം പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയെന്നോണമായിരുന്നു മമതയുടെ പരാമർശം. എന്തുകൊണ്ടാണ് മോദി എപ്പോഴും പാകിസ്ഥാനെ താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെക്കുറിച്ച് മോദി സംസാരിക്കാന്‍ തയ്യാറാകണം. പാകിസ്ഥാനെക്കുറിച്ച് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു. എല്ലാ ദിവസവും പാകിസ്ഥാനെക്കുറിച്ച് സംസാരിക്കാന്‍ പാകിസ്ഥാന്‍ അംബാസിഡറാണോ മോദിയെന്ന് മമത ചോദിച്ചു.
Read More: പാകിസ്ഥാനെക്കുറിച്ച് മാത്രം പറയാന്‍ മോദി പാക് അംബാസിഡറാണോയെന്ന് മമത
രാജ്യത്ത് എല്ലായിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റികളും ചേര്‍ന്ന് ബിജെപിയെ ഒറ്റപ്പെടുത്തണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ 'ദേശവിരുദ്ധര്‍' എന്ന് വിളിച്ച ബിജെപിയുടെ നടപടിയക്കെതിരെ പ്രതികരിക്കുകയായിരുന്നു മമത.
Read More: 'ബിജെപിയെ എല്ലായിടത്തും ഒറ്റപ്പെടുത്തുക'; ആഹ്വാനവുമായി മമത ബാനര്‍ജി
ദേശീയ പൗരത്വ നിയമത്തിനെതിരെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഭാഷക വേഷം അണിഞ്ഞായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗൊയ് പ്രതിഷേധിച്ച്. സംസ്ഥാനത്ത് സിഎഎ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രതിഞ്ജ എടുത്തതായി അദ്ദേഹം പറഞ്ഞിരുന്നു. ജനുവരി 13ന് നിയമ സഭയിൽ ഇത് സംബന്ധിച്ച് പ്രതിഞ്ജയെടുക്കുമെന്നും തരുണ്‍ ഗൊഗൊയ് വ്യക്തമാക്കിയിട്ടുണ്ട്.
