''മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല...''

കൊൽക്കത്ത: ബിജെയിൽ നിന്ന് തൃണമൂൽ കോൺ​ഗ്രസിലേക്കുള്ള മുകുൾ റോയിയുടെ മടങ്ങി വരവിൽ പ്രതികരിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമത ബാന‍‍ർജി. മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുൾ റോയിക്കും മകനും ടിഎംസിയിൽ ലംഭിച്ചത്. ബംഗാളിൽ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയിൽ നിന്ന് ആദ്യം അടർത്തിയെടുത്ത നേതാവായിരുന്നി മുകുൾ റോയ്. 

''മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. അതേ കൂടുതൽ പേർ വരും'' - മമത പ്രതികരിച്ചു. നിങ്ങൾക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വർണ്ണം പോലെയാണെന്നും അവർ പ്രതികരിച്ചു. 

ബിജെപി വിട്ടതിന് ശേഷം തന്റെ പഴയ സഹപ്രവർത്തകരെ കാണുമ്പോൾ വലിയ സന്തോഷം തോനുന്നുവെന്നാണ് മുകുൾ റോയ് പ്രതികരിച്ചത്. തനിക്ക് ബിജെപിയ്ക്കൊപ്പം തുടരാനാവില്ലെന്നും ബംഗാൾ മുഖ്യമന്ത്രിയാണ് ബംഗാളിലെയും ഇന്ത്യയിലെയും ഒരേഒരു നേതാവെന്നും അദ്ദേഹം പ്രതികരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona