ദില്ലി: രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാ​ഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

 
സഞ്ജയ് സിം​ഗ് (എഎപി), റിപുൻ ബോറ (കോൺ​ഗ്രസ്), ദോല സെൻ (കോൺ​ഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), രാജീവ് സത്വ (കോൺ​ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവർ ഈ സമ്മേളന കാലയളവ് മുഴവൻ സസ്പെൻഷനിലായിരിക്കും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ അരമണിക്കൂറിലേറെ നിർത്തിവെക്കുകയും ചെയ്തു. 

Read Also: രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ, കാർഷിക ബില്ല് മരണ വാറണ്ടെന്ന് പ്രതിപക്ഷം; കർഷകരുടെ ദിനമെന്ന് പ്രധാനമന്ത്രി...

Read Also:കാർഷിക ബില്ല്: നടപടി ചരിത്രത്തിലില്ലാത്തത്, പാസാകില്ലെന്ന സംശയമാണ് ശബ്ദവോട്ടിന് കാരണമെന്നും എളമരം കരീം...

Read Also: "രാജ്യസഭയുടെ ഔന്നത്യം കാക്കാനായില്ല" പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്...