‘ആറ് മാസം കൂടുമ്പോള്‍ ഒരാളും അടുത്ത ആറ് മാസത്തിന് മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന ഒരു അവസ്ഥ ഇന്ത്യയ്ക്ക് ഉണ്ടാവരുത്. നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ ആണ്. അല്ലാതെ കരാർ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല’- മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.
കൊൽക്കത്ത: ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രിയെ ആണെന്നും കാരാർ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ലെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി. പ്രതിപക്ഷ സഖ്യത്തിൽ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുണ്ടെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
‘ആറ് മാസം കൂടുമ്പോള്‍ ഒരാളും അടുത്ത ആറ് മാസത്തിന് മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന ഒരു അവസ്ഥ ഇന്ത്യയ്ക്ക് ഉണ്ടാവരുത്. നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ ആണ്. അല്ലാതെ കരാർ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല’- മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.
ശക്തമായതും നിര്‍ണ്ണായകമായതുമായ ഒരു സർക്കാരിനെയാണ് ജനങ്ങൾ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിൽ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഉൾക്കൊണ്ട് മാത്രം വോട്ട് ചെയ്താല്‍ മതിയെന്നും നഖ്‍വി ജനങ്ങളോടായി പറഞ്ഞു.