മുംബൈ: മുംബൈ ബിജെപി പ്രസിഡന്‍റും മലബാര്‍ ഹില്‍സ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപയെന്ന് രേഖകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. 63 കാരനായ പ്രഭാത് ലോധ തുടര്‍ച്ചയായ ആറാം തവണയാണ് മത്സരിക്കുന്നത്. പ്രഭാത് ലോധയുടെയും ഭാര്യയുടെയും പേരില്‍ 252 കോടിയുടെ സ്ഥാവര സ്വത്തുക്കളും 189 കോടിയുടെ ജംഗമ സ്വത്തുക്കളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14 ലക്ഷത്തിന്‍റെ കാറും ഓഹരി, ബോണ്ട് നിക്ഷേപങ്ങളും ലോധയുടെ ആസ്തിയില്‍ ഉള്‍പ്പെടും. 283 കോടിയാണ് ഇദ്ദേഹത്തിന്‍റെ ബാധ്യത. അഞ്ച് ക്രിമിനല്‍ കേസില്‍ ലോധ പ്രതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്.