Asianet News MalayalamAsianet News Malayalam

ഭക്ഷണമുണ്ടാക്കാൻ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം; വീഡിയോ വൈറലായതിന് പിന്നാലെ നടപടി

ബോറിവാലി റെയിൽവേ സ്റ്റേഷനിലെ സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എഫ്ഡിഎ മുംബൈ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശൈലേഷ് ആദവ് പറഞ്ഞു. ഇങ്ങനെയുള്ള വെള്ളം ഭക്ഷണമുണ്ടാക്കാൻ ഉപയോ​ഗിക്കുന്നത് ആളുകൾക്ക് മാരകമായ രോ​ഗങ്ങൾ പിടിപെടാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

mumbai street food vendor seen using toilet water for cooking
Author
Mumbai, First Published Jun 1, 2019, 1:55 PM IST

മുംബൈ: തട്ടുകടക്കാരൻ ഭക്ഷണമുണ്ടാക്കാൻ ഉപയോ​ഗിക്കുന്നത് റെയിൽവേ സ്‌റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. റെയിൽവേ സ്‌റ്റേഷന് സമീപം തട്ടുകട നടത്തി വന്ന ആളാണ് ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം ശേഖരിച്ച് ഭക്ഷണം പാകം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

സ്ഥിരമായി ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി ഇയാൾ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളമാണ് എടുത്തിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ സംഭവം ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. ട്രെയിനിലും മറ്റ് കടകളിലും ഭക്ഷണം നിർമ്മിക്കാൽ ശുദ്ധമായ വെള്ളം ഉപയോ​ഗിക്കണമെന്ന എഫ്ഡിഎയുടെ നിർ‌ദ്ദേശം മറികടന്നാണ് ഇയാൾ ഈ പ്രവർത്തി ചെയ്തിരിക്കുന്നത്.

അതേസമയം ബോറിവാലി റെയിൽവേ സ്റ്റേഷനിലെ സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എഫ്ഡിഎ മുംബൈ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശൈലേഷ് ആദവ് പറഞ്ഞു. ഇങ്ങനെയുള്ള വെള്ളം ഭക്ഷണമുണ്ടാക്കാൻ ഉപയോ​ഗിക്കുന്നത് ആളുകൾക്ക് മാരകമായ രോ​ഗങ്ങൾ പിടിപെടാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios