മുംബൈ: കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മുംബൈയിൽ കനത്ത മഴ പെയ്തെങ്കിലും പൊതുടാപ്പുകളില്ലാത്ത ഇടങ്ങളിൽ ഇപ്പോഴും കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ട്.

കഴിഞ്ഞ ദിവസം ഖാർ വെസ്റ്റ് പ്രദേശത്തെ പൊതു ടാങ്കിൽ നിന്നും വെള്ളം ശേഖരിക്കുകയായിരുന്ന ഭർതൃസഹോദരനുമായി യുവതി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നാലെ നമിത പൊഖാർ എന്ന യുവതിയെ ഇയാൾ മർദ്ദിച്ച് കൊലപ്പെടുത്തി.

ഐപിസി 302, 37(1) (A),135 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.