ഒരു പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പൊലീസ് പറഞ്ഞു. 

ബെം​ഗളൂരു: കർണാടകത്തിലെ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പൊലീസ്. ഒരു പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പൊലീസ് പറഞ്ഞു. 

മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറിൽ രാത്രി രവി എന്ന കോൺഗ്രസ് പ്രവർത്തകനെ തർക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. 

'ദില്ലി ഓർഡിനൻസ് എതിർത്താലും എഎപിയെ പിന്തുണയ്ക്കരുത്'; ആവശ്യവുമായി ദില്ലി, പഞ്ചാബ് കോൺഗ്രസ് കമ്മിറ്റികൾ