Asianet News MalayalamAsianet News Malayalam

പശുക്കടത്ത് സംശയിച്ച് കൊലപാതകം; ഫരീദാബാ​ദിൽ വിദ്യാർത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തി, 5 പേര്‍ പിടിയില്‍

പശുക്കടത്ത് നടത്തിയവർ രണ്ട് കാറുകളിലായി നഗരം വിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കൂട്ടം ആളുകൾ ആര്യന്റെ കാർ പിന്തുടർന്നത്. 

Murder on suspicion of cow smuggling Class 12 student shot dead in Faridabad
Author
First Published Sep 3, 2024, 2:56 PM IST | Last Updated Sep 3, 2024, 3:09 PM IST

ചണ്ഡ‍ി​ഗഡ്: ഹരിയാനയിലെ ഫരിദാബാദിൽ പശുക്കടത്തെന്ന് സംശയിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍.  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആര്യൻ മിശ്രയെ ആണ് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 23നാണ് കൊലപാതകം നടന്നത്. പശുക്കടത്ത് നടത്തിയവർ രണ്ട് കാറുകളിലായി നഗരം വിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കൂട്ടം ആളുകൾ ആര്യന്റെ കാർ പിന്തുടർന്നത്. 

30 കിലോമീറ്ററോളം ഇവർ ആര്യന്റെ കാറിനെ പിന്തുടർന്നു. അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് സംഭവത്തിൽ പിടിയിലായിരിക്കുന്ന പ്രതികളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios