Asianet News MalayalamAsianet News Malayalam

ലീഗിന് ആശ്വാസം?; മത ചിഹ്നവും പേരും പാര്‍ട്ടി ഉപയോഗിക്കുന്നതിനെതിരെ കോടതിയിലെത്തിയ ഹര്‍ജിക്കാരന് വിമര്‍ശനം

കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും  ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും എതിർകക്ഷികൾ  കോടതിയെ അറിയിച്ചു. ഇതോടെയാണ്  ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന പറഞ്ഞത്.

muslim league relived a bit as sc criticize merit of petitioner in plea against using religious name and sign for political party etj
Author
First Published Jan 31, 2023, 2:15 PM IST

ദില്ലി: മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയില്‍  ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ വിശദമാക്കിയത്. 

എഴുപത്തിയഞ്ച് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പാർട്ടികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടക്കം നിർണ്ണായക സ്വാധീനം ഈ പാർട്ടികൾ വഹിച്ചതാണെന്നും മുസ്ലീം ലീഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടന ബെഞ്ചിന് വിടണമെന്നും കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു.  ഈക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം ആർ ഷാ വിശദമാക്കി. 

കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും  ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും എതിർകക്ഷികൾ  കോടതിയെ അറിയിച്ചു. ഇതോടെയാണ്  ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന പറഞ്ഞത്. ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന്  മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആരോപിച്ചിരുന്നു. ശിവസേന, അകാലിദൾ അടക്കം മതത്തിന്‍റെ പേരുകൾ ഉപയോഗിക്കുന്ന പാർട്ടികളെയും ഉൾപ്പെടുത്തണമെന്ന് ദവേ ആവശ്യപ്പെട്ടു. 

എന്നാല്‍ ആരെയും ലക്ഷ്യം വച്ചുള്ളതല്ല ഹര്‍ജിയെന്നാണ് ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയ്ക്കായി ഹാജരായ  ബി ജെ പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ പറഞ്ഞത്. എല്ലാ വിഷയങ്ങളും പരിഗണിക്കുമെന്നും കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മുസ്ലീം ലീഗ് നൽകിയ സത്യവാങ്മൂലം എല്ലാ കക്ഷികൾക്കും നൽകാൻ കോടതി നിർദ്ദേശം നൽകി. ഹർജികൾ അടുത്ത മാസം ഇരുപതിലേക്ക് വിശദമായ വാദം കേൾക്കാൻ മാറ്റി.

തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുണ്ട്; പ്രവർത്തനം മതേതരമെന്ന് മുസ്ലീംലീഗ്

നേരത്തെ ലീഗ് നൽകിയ സത്യവാങ്മൂലത്തിൽ  കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും വ്യക്തമാക്കിയിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചിട്ടുണ്ട്. ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും  മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ  ആരോപിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് അഭിഭാഷകൻ ഹാരീസ് ബീരാൻ വഴി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

കൊടിയിലും പേരിലും മതം ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

 

Follow Us:
Download App:
  • android
  • ios