Asianet News MalayalamAsianet News Malayalam

രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരാതന നാണയം സമ്മാനിച്ച് മുസ്ലിം യുവാവ്, വില ലക്ഷങ്ങള്‍

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി  ലക്ഷങ്ങള്‍ വിലമതിക്കുന്ന അതിപുരാതന നാണയം സമ്മാനമായി നല്‍കി മുസ്ലിം യുവാവ്. 

muslim man gifted ancient coin for Ram temple construction
Author
Uttar Pradesh, First Published Mar 7, 2020, 1:13 PM IST

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി അതിപുരാതന നാണയം സമ്മാനമായി നല്‍കി മുസ്ലിം മതവിശ്വാസി. ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയായ സെയ്ദ് മൊഹ്ദ് ഇസ്ലാമാണ് എട്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഏറെ സവിശേഷതകളുള്ള നാണയം രാമക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയത്.

ശ്രീരാമന്‍റെയും സീതയുടെയും ഹനുമാന്‍റെയും ചിത്രങ്ങള്‍ മുദ്രണം ചെയ്ത നാണയത്തിന് ലക്ഷങ്ങള്‍ വിലയുണ്ട്. പൈതൃക സ്വത്തായി ലഭിച്ച വീട് പുതുക്കി പണിയുന്നതിനിടെയാണ് സെയ്ദ് മൊഹ്ദിന് നാണയം ലഭിച്ചത്. രണ്ട് നാണയങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍ ഒന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കുമെന്നും ഇതിനായി ഉടന്‍ തന്നെ അയോധ്യയിലെത്തി നാണയം രാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന് കൈമാറുമെന്നും സെയ്ദ് മൊഹ്ദ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

അടുത്തിടെ സെയ്ദ് വീടിന് പുറത്തുപോയപ്പോള്‍ ഭാര്യ കനീസ ഫാത്തിമ ഇതില്‍ ഒരു നാണയം 3 ലക്ഷം രൂപയ്ക്ക് ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്നു. തന്‍റെ ഈ തീരുമാനം മറ്റ് മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രേരണയാകുമെന്നും ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി മതേതരത്വം പുലര്‍ത്തുന്നതില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നും സെയ്ദ് കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios