മുംബൈ: താനെയില്‍ ഓണ്‍ലൈന്‍ ടാക്സി കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ്  ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഫൈസല്‍ എന്ന യുവാവിനാണ് ശനിയാഴ്ച രാത്രിയില്‍ മര്‍ദനമേറ്റത്. ദിവാ ടൗണിലേക്ക് യാത്രക്കാരുമായി പോയി തിരിച്ചുവരുമ്പോഴാണ് ഒരു സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയത്.

യുവാവുമായി ഇവര്‍ വഴക്കുണ്ടാക്കി. ഇയാള്‍ മുസ്ലിമാണെന്ന് മനസ്സിലാക്കിയതോടെ മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ അഞ്ച് പ്രതികളുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.