Asianet News MalayalamAsianet News Malayalam

ഇന്ത്യാക്കാർ യാത്രകൾ കഴിവതും ഒഴിവാക്കണം, എംബസിയിൽ രജിസ്റ്റർ ചെയ്യണം: മ്യാന്മറിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പലയിടത്തും വിവിധ സംഘടനകളുടെ പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണിതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

Myanmar riot advisory for Indian nationals kgn
Author
First Published Nov 21, 2023, 8:36 PM IST

ദില്ലി: മ്യാൻമറിലെ ഇന്ത്യാക്കാർക്ക് ജാ​ഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം. മ്യാന്മറിലുള്ള ഇന്ത്യൻ പൗരന്മാർ, രാജ്യത്തിനകത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരെ ജനകീയ പ്രതിഷേധം പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. മ്യാൻമറിലുള്ള ഇന്ത്യാക്കാർ എല്ലാവരും യാങ്കോണിലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ ആവശ്യപ്പെടുന്നു. മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പലയിടത്തും വിവിധ സംഘടനകളുടെ പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണിതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. https://bit.ly/3G6kEsV എന്ന വെബ്സൈറ്റിലാണ് മ്യാന്മറിലുള്ള ഇന്ത്യാക്കാർ രജിസ്റ്റർ ചെയ്യേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios