ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമു ള്ള തുടർതോൽവികളുടെ കാരണം ഇന്ത്യാ സഖ്യത്തിലെ അനൈക്യം
ദില്ലിL ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ മുന്നറിയി.പ്പുമായി എൻ കെ പ്രേമചന്ദ്രൻ രംഗത്ത്.ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രത്യാശക്കും, പ്രതീക്ഷക്കും മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്.ആം ആദ്മി പാർട്ടി മുന്നണി വിടുമോയെന്ന് പ്രവചിക്കാനാവില്ല. ഇന്ത്യ സഖ്യത്തിലെ അനൈക്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമു ള്ള തുടർ തോൽവികളുടെ കാരണം.യോഗം വിളിക്കുന്നതിന് മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.ഇന്ത്യ
സഖ്യത്തിലെ കക്ഷി നേതാവാണ് എൻ.കെ പ്രേമചന്ദ്രൻ
