നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. 

നാഗാലാന്‍ഡില്‍ വെടിവെപ്പില്‍ (ഇ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആറ് ഗോത്ര വിഭാഗങ്ങള്‍ ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍നിന്ന് പിന്‍മാറി. വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ക്കെതിരെ സുരക്ഷാ സേന വെടിയുതിര്‍ത്ത സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഗോത്ര വിഭാഗങ്ങള്‍ ഹോണ്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്മാറിയത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഘടനവാദികളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനിടെയുണ്ടായ സംഭവമെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. ഓാപ്പറേഷനിടെ ഒരു സൈനികനും വീരമൃത്യു വരിച്ചെന്നും സൈന്യം വ്യക്തമാക്കി. 

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. 2ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സുരക്ഷാ സേനയുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തതായും വിവരമുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു.