ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി

ദില്ലി: രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി.

ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി. 

റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ റോഡ് ഷോയ്ക്കുള്ള ഒരുക്കത്തിലാണ്. മണ്ഡലത്തില്‍ മറ്റ് നേതാക്കളും എത്തിയിട്ടുണ്ട്. 

Also Read:- പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ല; അമേഠിയിലും റായ്‍ബറേലിയിലും പ്രിയങ്കയില്ല, രാഹുലുമായുള്ള ചര്‍ച്ച തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo