Asianet News MalayalamAsianet News Malayalam

മോദി ബോളിവുഡിനെ വെല്ലുന്ന നടൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കിൽ ജയിക്കില്ല; രാഹുൽ ജോഡോ യാത്രാ വേദിയിൽ

'നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി വിജയിക്കില്ല'.

narendra modi definitely  beats any Bollywood actor in acting says rahul gandhi bharat jodo yatra 2.0 end apn
Author
First Published Mar 17, 2024, 9:14 PM IST

മുംബൈ : ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോൺഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികൾ ഒറ്റക്കെട്ടായാണെന്നും അണിനിരന്നുവെന്നും സമാപന വേദിയിൽ രാഹുൽ ഗാന്ധി. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി വിജയിക്കില്ലെന്നും രാഹുൽ തുറന്നടിച്ചു.

ഇലക്ഷൻ കമ്മീഷനോട്  ഇ വി എം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ല. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു.  

ഇന്ത്യാ സഖ്യം നേതാക്കളുടെ ഐക്യ വേദിയായി ഭാരത് ജോഡോ ന്യായ് യാത്രാ സമാപനം. രാഹുൽ ഗാന്ധിക്ക് ഒപ്പം മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, പ്രിയങ്ക ഗാന്ധി, ഉദ്ധവ് താക്കറെ, എം കെ. സ്റ്റാലിൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, രേവന്ത് റെഡ്‌ഡി, പ്രകാശ് അംബേദ്കർ, തേജസ്വി യാദവ് എന്നിവര്‍ വേദിയിലെത്തി. 

narendra modi definitely  beats any Bollywood actor in acting says rahul gandhi bharat jodo yatra 2.0 end apn

ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിൽ പറഞ്ഞു. ഇലക്ട്രൽ ബോണ്ട്‌ അഴിമതി ബിജെപിയുടെ അഴിമതി രാഷ്ട്രീയം പുറത്തുകൊണ്ട് വന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക് വോടിംഗ് മെഷീനിൽ കൃതിമം നടക്കുന്നുവെന്ന് ജമ്മുകശ്മീ‍ർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആരോപിച്ചു. ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിലേക്ക് രാജ്യം തിരികെയെത്തണം. തെരഞ്ഞെടുപ്പ് വന്നതോടെ ബിജെപി സര്‍ക്കാര്‍ പെട്രോൾ വില കുറച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ആദ്യം ഇ വി എം എടുത്ത് കളയും. രണ്ടാമതായി തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാതന്ത്ര്യമാക്കുമെന്നും ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. ഇടത് നേതാക്കൾ ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്നും വിട്ടുനിന്നു. 

narendra modi definitely  beats any Bollywood actor in acting says rahul gandhi bharat jodo yatra 2.0 end apn

Follow Us:
Download App:
  • android
  • ios