കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്ന നരേന്ദ്രമോദി ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണെന്ന് പറയുമായിരുന്നുവെന്ന് അജിത് സിങ് നേരത്തെ പരിഹസിച്ചിരുന്നു.
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നും സത്യം പറയാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ലെന്നും രാഷ്ട്രീയ ലോക്ദള്‍ നേതാവ് നേതാവ് അജിത് സിങ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി എന്നീ പാർട്ടികൾ സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മോദിക്കെതിരെ സിങ് രൂക്ഷ വിമർശനമുന്നയിച്ചത്.
'ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഇടുമെന്ന് മോദി പറഞ്ഞു. എന്നിട്ട് ഇട്ടോ? രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കള്ളം പറയാൻ പാടുണ്ടോ? ഇല്ല. എന്നാൽ മോദി സത്യം പറയുന്നില്ല. സത്യം പറയണം എന്നാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കാറുള്ളത്. എന്നാൽ മോദിയുടെ മാതാപിതാക്കൾ അദ്ദേഹത്തെ സത്യം പറയാൻ പഠിപ്പിച്ചിട്ടില്ല'- അജിത് സിങ് പറഞ്ഞു
ഇതാദ്യമായല്ല മോദിക്കെതിരെ വിമർശനവുമായി അജിത് സിങ് രംഗത്തെത്തുന്നത്. ഇന്നേ വരെ സത്യം പറയാത്ത ആളാണ് മോദിയെന്നും താനാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് അവകാശപ്പെടുന്ന മോദി തന്റെ ഭാര്യയെ ഉപേക്ഷിച്ചു കളഞ്ഞത് ഒരു താലാക്ക് പോലും പറയാതെയാണെന്നും അജിത് സിങ് കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്ന നരേന്ദ്രമോദി ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണെന്ന് പറയുമായിരുന്നുവെന്ന് അജിത് സിങ് നേരത്തെ പരിഹസിച്ചിരുന്നു. മോദി വളരെ സൂത്രശാലിയും കള്ളത്തരം പറയാന്‍ മിടുക്കനുമാണെന്നും അജിത് സിങ് ആരോപിച്ചു.
