മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്. 

ദില്ലി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ഒരു വയസ്സ് തികയുമ്പോൾ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

“കഴിഞ്ഞ വർഷം നടന്ന ഭീകരമായ പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച അസാധാരണ വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,“നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Scroll to load tweet…

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സൈനകർക്ക് ആദരമർപ്പിച്ചു. “2019 ൽ ഈ ദിവസം പുൽവാമയിൽ (ജമ്മു കശ്മീർ) നടന്ന ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ ഓർമ്മിക്കുന്നു. അവരുടെ ത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. മുഴുവൻ രാജ്യവും ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ നിൽക്കുന്നു, ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്,“ രാജ്‌നാഥ് സിംഗ് പറഞ്ഞു.

മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.