രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിലമതിക്കാനാകാത്ത സേവനമാണ് സേന നൽകുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.
ദില്ലി: സായുധ സേനയുടെ പതാക ദിനത്തിൽ സൈനികർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിലമതിക്കാനാകാത്ത സേവനമാണ് സേന നൽകുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.
'സായുധ സേനയുടെ പതാക ദിനത്തിൽ ഞങ്ങളുടെ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. സേനയുടെ ക്ഷേമത്തിനായി സംഭാവന നൽകാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
സായുധസേനാ വിഭാഗം നടത്തിയ സേവാ പ്രവര്‍ത്തനങ്ങളും മാര്‍ച്ചുകളും മറ്റ് ബഹുമതികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോയും മോദി ആശംസകൾക്കൊപ്പം ട്വീറ്റ് ചെയ്തു.1949 മുതലാണ് എല്ലാ വർഷവും ഡിസംബർ ഏഴിന് സായുധ സേനയുടെ പതാക ദിനമായി ആചരിക്കപ്പെടുന്നത്.
