Asianet News MalayalamAsianet News Malayalam

ലോക് സഭ തെരഞ്ഞെടുപ്പ്; വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്‍ത്‍ ബിജു ജനതാദള്‍

നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഉറപ്പ് വരുത്തുമെന്നും പട്‍നായിക് പറഞ്ഞു. 

Naveen Patnaik declares 33 percent quota for women in Lok Sabha tickets
Author
Odisha, First Published Mar 10, 2019, 2:38 PM IST

ദില്ലി: ഒഡീഷയിലെ ബിജു ജനതാദള്‍ പാര്‍ട്ടിയുടെ ലോക് സഭ സീറ്റുകളില്‍ 33 ശതമാനം വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്‍തതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്. നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഉറപ്പ് വരുത്തുമെന്നും പട്‍നായിക് പറഞ്ഞു. മിഷൻ ശക്തിയുടെ കീഴിലുള്ള വനിതാ സ്വയംസഹായ സംഘത്തിന്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് ഒഡീഷയിലെ സ്ത്രീകൾ നേതൃത്വം നൽകും. സ്ത്രീ ശാക്തീകരണം എങ്ങനെ നടപ്പിലാക്കണമെന്ന് രാജ്യത്തിന് ഒഡീഷ കാണിച്ചുകൊടുക്കുമെന്നും നവീന്‍ പട്‍നായിക്ക് പറഞ്ഞു.  

ഒഡീഷയിൽ മൊത്തം 21 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ മുഴുവൻ സീറ്റുകളിലേക്കും ബിജെഡി മത്സരിക്കും. പട്‍നായിക്കിന്‍റെ പ്രഖ്യാപനത്തോടെ ഏറ്റവും കുറഞ്ഞത് 7 സീറ്റുകളിലെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കും. നിലവില്‍ മൂന്ന് വനിതകള്‍ മാത്രമാണ് ലോക് സഭയില്‍ ഒഡീഷയെ പ്രതിനിധീകരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios