മഹാരാഷ്ട്രയിലെ താനെയിലെ കോണ്‍ഗ്രസ് എന്‍സിപി സ്ഥാനാര്‍ത്ഥിയായ അനന്ദ് പരന്‍ച്‌പേയുടെ പിറന്നാൾ കേക്കിലാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നെഴുതിയത്.
താനെ: ബർത്ത് ഡേയ്ക്ക് ചൗക്കിദാര്‍ ചോര്‍ ഹെ എന്നെഴുതിയ കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്ന എൻസിപി സ്ഥാനാർത്ഥിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്രയിലെ താനെയിലെ എന്‍സിപി സ്ഥാനാര്‍ത്ഥിയായ അനന്ദ് പരന്‍ച്‌പേയുടെ പിറന്നാൾ കേക്കിലാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നെഴുതിയത്.
പിറന്നാള്‍ കേക്കില്‍ ”ദേശ് കാ ചൗക്കിദാര്‍ ഹി ചോര്‍ ഹെ” എന്നായിരുന്നു എഴുതിയിരുന്നത്. അനന്ത് പരന്‍പ്‌ചേ കേക്ക് മുറിക്കുന്നതും നേതാക്കളെല്ലാം ചേര്‍ന്ന് പിറന്നാളാഘോഷം ഗംഭീരമാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
റഫാല്‍ ഇടപാടും നോട്ട് നിരോധനവും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയ മുദ്രാവാക്യമാണ് ചൗക്കിദാര്‍ ചോര്‍ ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലൂടെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം തരംഗമാകുകയും ചെയ്തു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്
