ഇന്ത്യയിലേക്ക് ആദ്യമായി അത്ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങൾക്കിടെ സമ്മാനം പ്രഖ്യാപിച്ച് ഇൻഡിഗോയും. ഒരു വർഷത്തെ സൗജന്യ വിമാന യാത്രയാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദില്ലി: ഇന്ത്യയിലേക്ക് ആദ്യമായി അത്ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങൾക്കിടെ സമ്മാനം പ്രഖ്യാപിച്ച് ഇൻഡിഗോയും. ഒരു വർഷത്തെ സൗജന്യ വിമാന യാത്രയാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'അഭിനിവേശം, കഠിനാധ്വാനം, തിച്ചുവരവിലൂടെ നേട്ടം കൊയ്യാമെന്ന് നിങ്ങൾ കാണിച്ചുതന്നു. നിങ്ങൾ വരാനിരിക്കുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് പ്രചോദനമാകും..അഭിനന്ദനങ്ങൾ നീരജ്- എന്നും ഇൻഡിഗോ സിഇഒ രൻജോയ് ദത്ത പറഞ്ഞു.
സ്വപ്ന നേട്ടം കൈവരിച്ച നീരജീന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തംഏത് സംസ്ഥാനത്തെയും ബസുകളിൽ യാത്ര ചെയ്യാനുള്ള പാസാണിത്. ബിസിസിഐ, ഐപിഎൽ ടീം ചെന്നൈ സൂപ്പർകിങ്സും താരത്തിന് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. നീരജ് ജാവലിൻ എറിഞ്ഞ ദൂരത്തിന്റെ സ്മരണയ്ക്കായി '8758' എന്ന നമ്പറിൽ ജെഴ്സി പുറത്തിറക്കുമെന്നും ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
