ആരാതിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും ഗോവന്‍ പൊലീസ് അറിയിച്ചു. 

പനാജി: നേപ്പാള്‍ സ്വദേശിനിയായ 36കാരിയെ ഗോവയില്‍ കാണാതായതായി പരാതി. നേപ്പാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ഗോപാല്‍ ഹമാലിന്റെ മകളായ ആരതി ഹമാല്‍ എന്ന യുവതിയെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപത്താണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലുണ്ടെന്നും ഓഷോ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും നേപ്പാള്‍ പത്രമായ ദി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗോപാല്‍ ഹമാല്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തി. 'ആരതിയെ കാണാതായ വിവരം ഗോവയിലെ സുഹൃത്താണ് അറിയിച്ചത്. ഗോവയില്‍ താമസിക്കുന്നവര്‍ ആരതിയെ അന്വേഷിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മകളെ അന്വേഷിക്കാന്‍ ഇളയ മകള്‍ അര്‍സൂവും മരുമകനും ഗോവയിലേക്ക് പോകുന്നുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ ഈ നമ്പറുകളില്‍ അറിയിക്കണം. 9794096014 / 8273538132 / 9389607953'.- ഗോപാല്‍ പറഞ്ഞു.

അതേസമയം, ആരാതിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും ഗോവന്‍ പൊലീസ് അറിയിച്ചു. 

'ഈ രണ്ട് റോഡുകള്‍ ഉടന്‍ തുറക്കും'; തിരുവനന്തപുരത്തെ റോഡ് നവീകരണപ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

YouTube video player