Asianet News MalayalamAsianet News Malayalam

ഇസ്രയേലില്‍ നെതന്യാഹുവിനെ ഔദ്യോഗികമായി പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു

തുടർച്ചയായ 12 വർഷത്തെ അധികാരത്തിന് ശേഷം കഴിഞ്ഞ വർഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. 

Netanyahu formally tasked with forming Israels new government
Author
First Published Nov 14, 2022, 8:26 AM IST

ടെല്‍ ആവീവ്: മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഔദ്യോഗികമായി പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേല്‍ പ്രസിഡന്‍റ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സഖ്യത്തിന്‍റെ നേതാവായാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

പ്രസിഡന്‍റിന്‍റെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണത്തിന് ശേഷം പ്രതികരിച്ച 73-കാരനായ ബെഞ്ചമിൻ നെതന്യാഹു  എല്ലാ ഇസ്രായേലികളെയും സേവിക്കുമെന്ന് വാഗ്ദാനം ചെയ്തു, "ഞങ്ങൾക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരെയുിം സേവിക്കും - ഇത് എന്റെ ഉത്തരവാദിത്തമാണ്" അദ്ദേഹം പറഞ്ഞു.

നാല് വർഷത്തിനുള്ളിൽ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇത് അഭൂതപൂർവമായ രാഷ്ട്രീയ സംഘർഷത്തിലേക്ക് ഇസ്രായേലിനെ നയിച്ചിരുന്നു.  എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍  നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും, സഖ്യകക്ഷികളായ അൾട്രാ ഓർത്തഡോക്‌സ്, അൾട്രാനാഷണലിസ്റ്റ് എന്നീ സഖ്യകക്ഷികളും ഒന്നാമതെത്തി.

തുടർച്ചയായ 12 വർഷത്തെ അധികാരത്തിന് ശേഷം കഴിഞ്ഞ വർഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാർലമെന്റിൽ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.

കോടതിയിൽ അഴിമതിയാരോപണങ്ങൾ നേരിടുന്ന നെതന്യാഹു 28 ദിവസം എടുത്താണ്  തീവ്ര വലതുപക്ഷ സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ സമയം നെതന്യാഹു  രൂപീകരിക്കുന്ന സര്‍ക്കാറില്‍ ധനകാര്യ, പ്രതിരോധം പോലുള്ള പ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കും എന്നാണ് വിവരം. 

തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ സ്ഫോടനം: ആറ് പേര്‍ മരിച്ചു, അൻപതിലേറെ പേര്‍ക്ക് പരിക്ക്

നൈജീരിയയിൽ കുടുങ്ങിയ ഇന്ത്യൻ നാവികര്‍ ക്രൂഡോയിൽ മോഷ്ടിച്ചെന്ന ആരോപണം തെറ്റെന്ന് മലയാളി നാവികരുടെ കൂട്ടായ്മ

Follow Us:
Download App:
  • android
  • ios