മറ്റു സീറ്റുകളുടെ ധാരണ സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകും.

ദില്ലി: ബംഗാളിലെ സിറ്റിംഗ് സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റുകളായ മുർഷിദാബാദ്, റായ്ഗഞ്ചു സീറ്റുകള്‍ വിട്ട് നല്കണം എന്നു കോൺഗ്രസ്‌ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകള്‍ വിട്ടു നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. മറ്റു സീറ്റുകളുടെ ധാരണ സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകും.