ബുധനാഴ്ച 29 ബിജെപി സാമാജികരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

ബംഗലൂരു: ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ബംഗലൂരുവിലെ രാജ് ഭവനില്‍ പുതിയ കര്‍ണാടക മന്ത്രിസഭയിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. പുതിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞവാരം സത്യപ്രതിജ്ഞ നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ബുധനാഴ്ച 29 ബിജെപി സാമാജികരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

ഇതില്‍ പലരുടെയും സത്യപ്രതിജ്ഞ എടുത്ത രീതി ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട് പലരും ദൈവനാമത്തിലും, കര്‍ഷകരുടെ പേരിലുമാണ് സത്യപ്രതിജ്ഞ എടുത്തത്. പ്രഭു ചൌഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് ഗോ മൂത്രത്തിന്‍റെ പേരിലാണ്. അതേ സമയം അനന്ദ് സിംഗ് കര്‍ണാടകയിലെ ആരാധന മൂര്‍ത്തികളായ വിജയനഗര വിരൂപാക്ഷ, തായി ഭുവനേശ്വരി എന്നീ ദൈവങ്ങളുടെ പേരിലാണ്.

ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവ് മുരുകേഷ് നിരാനി ദൈവത്തിന്‍റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേ സമയം ഇത്തവണ ഡെപ്യൂട്ടി മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒപ്പം തന്നെ മുന്‍ മുഖ്യമന്ത്രി യെഡ്യൂരപ്പയുടെ മകനും മന്ത്രിസഭയില്‍ ഇല്ല. യെഡ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര മന്ത്രിയാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എട്ട് ലിംഗയത്തുകാരും, 7 വൊക്കലിംഗക്കാരും, ഏഴു ഒബിസിക്കാരും 4 എസ്ഇ, എസ്ടിക്കാരും, 1 റെഡ്ഡി വിഭാഗക്കാരനും അടങ്ങുന്നതാണ് മന്ത്രിസഭ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona