ദില്ലി: ശശി തരൂര്‍ എംപി രചിച്ച 'ദി ഹിന്ദു വേ' എന്ന പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു. ദില്ലി നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ഡോ. കരണ്‍ സിങ്ങാണ് പുസ്തകം പ്രകാശനം ചെയ്തത്. ഹിന്ദുത്വത്തെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. ജയ്ശ്രീറാം വിളികളുടെ പേരില്‍ ആളുകളെ കൊല ചെയ്യുന്നത് ഹിന്ദുത്വമല്ലെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഡോ. കരണ്‍ സിംഗ് പറഞ്ഞു.