നാളെ വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക

ദില്ലി: ദില്ലിയില്‍ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. ലളിതമായി നടത്തുന്ന ചടങ്ങില്‍ ആതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഇതിനിടെ,ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇന്ന് മുതല്‍ കെജ്രീവാളും സജീവമായി.

ബിജെപി കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഹരിയാനയിലെ ജനങ്ങള്‍ അതിന് പകരം ചോദിക്കുമെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ കെജ്രീവാള്‍ പറഞ്ഞു. ഹരിയാനയില്‍ ആപ്പിന്‍റെ പിന്തുണയില്ലാതെ ആരും സര്‍ക്കാരുണ്ടാക്കില്ലെന്നും കെജ്രീവാള്‍ പറഞ്ഞു. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് കെജ്രീവാള്‍ ഞായറാഴ്ച്ച ജന്തര്‍ മന്തറില്‍ ജനകീയ കോടതിയും സംഘടിപ്പിക്കും. 

എഡിജിപി -ആര്‍എസ്എസ് കൂടിക്കാഴ്ച അടക്കം വിവാദങ്ങളിൽ മറുപടിയുണ്ടാകുമോ? മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും

മോഹൻലാലിന്റെ അമ്മയാകുന്നതിന് മുന്നേ പൊന്നമ്മ മമ്മൂട്ടിയുടെ അമ്മ, പൊന്നമ്മ ചേച്ചിയുടെ മമ്മൂസ്


Asianet News Live | Mission Arjun | Onam 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്