Asianet News MalayalamAsianet News Malayalam

കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല; ആശങ്ക വേണ്ട, ജാ​ഗ്രത മതിയെന്ന് ആരോ​ഗ്യ മന്ത്രാലയം

ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോ​ഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നതല്ല. എന്നാൽ വ്യാപനശേഷി കൂടുതലുള്ളതാണ്. 

new strain or mutation of coronavirus seen in the uk has not been seen in india says health ministry
Author
Delhi, First Published Dec 22, 2020, 4:37 PM IST

ദില്ലി: കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ജാ​ഗ്രത തുടർന്നാൽ മതിയെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോ​ഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നതല്ല. എന്നാൽ വ്യാപനശേഷി കൂടുതലുള്ളതാണ്. 
രാജ്യത്ത് കഴിഞ്ഞ 5 മാസമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഏഴ് ആഴ്ചയായി ദിവസേനയുള്ള കൊവിഡ് കേസുകളുടെ നിരക്കിൽ കുറവുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 57 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഈ സമയത്തിനുള്ളിൽ കൊവിഡ് മരണത്തിലെ 61 ശതമാനവും കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോ​ഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios