വധുവിന്‍റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. രണ്ട് മാസം മുമ്പ് ഇയാളുമായുള്ള ബന്ധം സഹോദരി അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്ഫോടകവസ്തു സമ്മാനമായി നൽകാനുള്ള കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഗാന്ധിനഗർ: ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോൾ പൊട്ടിത്തെറിച്ചത്. നവവരന്‍റെ ‍സഹോദര പുത്രനായ മൂന്ന് വയസ്സുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റ നവവരന്‍ ലതിഷ് ഗാവിത്ത്, 3 വയസ്സുകാരൻ ജിയാസ് എന്നിവർ ചികിത്സയിലാണ്. പൊട്ടിത്തെറിയില്‍ നവവരന്‍റെ കൈപത്തി അറ്റു. കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. വധുവിന്‍റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. രണ്ട് മാസം മുമ്പ് ഇയാളുമായുള്ള ബന്ധം സഹോദരി അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്ഫോടകവസ്തു സമ്മാനമായി നൽകാനുള്ള കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ രാജുപട്ടേൽ എന്നയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Scroll to load tweet…

Also Read: ആളുകൾ നോക്കി നിൽക്കെ വനിതാ അഭിഭാഷകക്ക് ക്രൂരമർദ്ദനം -വീഡിയോ

കത്തികാട്ടി ഭീഷണിപ്പെടുത്തി 20കാരിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി, സഹോദരന്മാർ അറസ്റ്റിൽ

മുംബൈയില്‍ 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ. മുംബൈയിലെ ധാരാവിയിലാണ് 20 കാരി സഹോദരങ്ങളുടെ ബലാത്സം​ഗത്തിന് ഇരയായത്. യുവതി‌യുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി കത്തിചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അനിൽ ചോഹൻ, സഹോദരൻ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. 

ഇരുവരും നേരത്തെ ധാരാവിയിൽ താമസിച്ചിരുന്നു. ഈ സമയം ഇവർ ഇരയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം മുതലെടുത്ത് വീട്ടിൽ തനിച്ചായിരിക്കുമ്പോൾ എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സം​ഗം ചെയ്തു. പീഡിപ്പിക്കുന്നതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയതെന്ന് ധാരാവി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.